|    Aug 22 Tue, 2017 12:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധു നിയമനം: വിജിലന്‍സിന് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്: ബിജെപി

Published : 13th October 2016 | Posted By: SMR

തൃശൂര്‍: വ്യവസായ വകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലന്‍സ് വകുപ്പ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഏറ്റെടുക്കുന്ന സമയത്ത് ജേക്കബ് തോമസ് കാണിച്ച ആവേശം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കാണിക്കുന്നില്ല. ഇടതു സര്‍ക്കാര്‍ വന്നശേഷം നടത്തിയ രണ്ടായിരത്തോളം നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്ക€ഗണം. ബന്ധു നിയമനത്തില്‍ കേസെടുക്കാന്‍ ജേക്കബ് തോമസ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ നടത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങള്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ജയരാജന്റെ ബന്ധുക്കളുടെ നിയമനവും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണനെ കിന്‍ഫ്രയില്‍ ജനറല്‍ മാനേജരായി നിയമിച്ചതും അഴിമതിയുടെ ഭാഗമാണ്. ഉണ്ണികൃഷ്ണന്റെ നിയമനം നിയമവിരുദ്ധവും യോഗ്യതയില്ലാത്തതും പ്രവൃത്തിപരിചയം ഉണ്ടെന്ന വ്യാജരേഖ ചമച്ചുമാണെന്നുമുള്ള തെളിവുകളും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്ന ഇ പി ജയരാജന്‍ പാര്‍ട്ടി അറിയാതെയും നിയമനം നടത്തി. കോടിയേരി ബാലകൃഷ്ണന്റെ അളിയനെ താക്കോല്‍ സ്ഥാനത്തെത്തിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടിയാണെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കുഞ്ഞാലിക്കുട്ടിക്ക് അവിഹിതബന്ധം ഉണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക