|    Nov 17 Sat, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ധു നിയമനം: മന്ത്രി ജലീലിനെ പുറത്താക്കണം- യൂത്ത്‌ലീഗ്

Published : 4th November 2018 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി പിതാവിന്റെ ജ്യേഷ്ഠന്റെ മകനെ നിയമവിരുദ്ധമായി നിയമിച്ചതായി മന്ത്രി കെ ടി ജലീല്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ഇദ്ദേഹത്തെ പുറത്താക്കണമെന്ന് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കും. 2016 സപ്തംബര്‍ 17നു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയാണു നിയമനത്തിന് അപേക്ഷ ക്ഷണിച്ചതെന്ന മന്ത്രിയുടെ മറുപടി കളവാണ്. പത്രങ്ങളില്‍ പരസ്യം നല്‍കാത്തതിനാലാണ് ഏഴ് അപേക്ഷകര്‍ മാത്രമായത്. യോഗ്യരായ നിരവധി പേരുള്ളപ്പോഴാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത ബന്ധുവിനെ വിളിച്ചുവരുത്തി നിയമിച്ചതെന്ന ജലീലിന്റെ വാദം പരിഹാസ്യമാണ്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞതിനാല്‍ ജലീലിനെ പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. പിണറായിയെ പ്രശംസിച്ച് ഇനിയും പിടിച്ച് നില്‍ക്കാന്‍ ജലീലിനു കഴിയില്ല.
എന്റെ മകള്‍ ഫാത്തിമ കട്ടാലും കൈവെട്ടുമെന്ന പ്രവാചകന്റെ പ്രഖ്യാപനം യൂത്ത്‌ലീഗ് നേതാവായിരിക്കെ പ്രസംഗിച്ചു നടന്നിരുന്ന ജലീലിന് ബന്ധു നിയമനത്തില്‍ ഈ കാര്യം ഓര്‍ക്കാതിരുന്നതെന്താണെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ ചോദിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനം നടത്തും. നാളെ കോഴിക്കോട്ടെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss