|    May 25 Thu, 2017 7:06 am
FLASH NEWS

ബന്ധു നിയമനം: തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് യെച്ചൂരി; പരാതിയുമായി ജോസഫൈന്‍

Published : 12th October 2016 | Posted By: mi.ptk

seetharam-yechuri

ന്യൂഡല്‍ഹി: ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപി ജയരാജനും പികെ ശ്രീമതിയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും 14 ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
ബന്ധു നിയമനത്തില്‍ അതൃപ്തിയറിയിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കി. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും അഭിഭാഷക നിയമനത്തിലും ബന്ധുക്കള്‍ കടന്നുകൂടിയത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചെന്നും വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day