|    Aug 20 Sun, 2017 4:10 am
FLASH NEWS

ബന്ധുവീട്ടില്‍ അഭയം പ്രാപിച്ച വൃദ്ധ ദമ്പതികള്‍ക്ക് എപിഎല്‍ കാര്‍ഡ്

Published : 11th August 2017 | Posted By: fsq

 

അമ്പലപ്പുഴ: ഉറ്റവരും ഉടയവരുമില്ലാതെ ബന്ധുവീട്ടില്‍ അഭയം പ്രാപിച്ച വൃദ്ധ ദമ്പതികള്‍ക്ക് എപിഎല്‍ കാര്‍ഡ്. പുന്നപ്ര തെക്കു പഞ്ചായത്ത് വിശ്വകര്‍മ വിലാസത്തില്‍ വിശ്വകര്‍മനാചാരി (82), ഭാര്യ രാജമ്മ (78) എന്നിവര്‍ക്കാണ് ഈ ദുര്‍ഗതി.മകളുടെ വിവാഹത്തിനായി 30 വര്‍ഷം മുമ്പ് സ്വന്തം കിടപ്പാടം വിറ്റതോടെ പെരുവഴിയിലായതാണ് ഈ വൃദ്ധ ദമ്പതികള്‍. രണ്ടു മക്കളും തിരിഞ്ഞു നോക്കാതെ വന്നതോടെ ബന്ധുവിന്റെ കാരുണ്യത്താല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പുന്നപ്രയിലെ വീട്ടില്‍ കഴിയുകയാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചത്. മുന്‍ഗണനാ വിഭാഗക്കാരുടെ കാര്‍ഡ് ലഭിച്ചതോടെ ഒരു ആനുകൂല്യവും കിട്ടാത്ത സ്ഥിതിയുമായി. രണ്ട് പേര്‍ക്കും ലഭിക്കുന്ന തുഛമായ വാര്‍ധക്യകാല പെന്‍ഷനാണ് ഇവരുടെ ഏക വരുമാനം. ഇരുവരുടേയും ചികില്‍സക്കും മറ്റ് ചിലവിനുമായി ഈ തുക തികയാതെ വന്നിരിക്കുകയാണ്. കാര്‍ഡ് ബിപിഎല്‍ ആക്കിത്തരാന്‍ അധികൃതര്‍ക്കു കനിവുണ്ടാവണമെന്നാണ് ഈ വൃദ്ധ ദമ്പതികളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക