|    Nov 18 Sun, 2018 4:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധുവിന് അനധികൃത നിയമനം നല്‍കിയ മന്ത്രി ജലീല്‍ രാജിവയ്ക്കണം: യൂത്ത്‌ലീഗ്‌

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്: നിയമന വിവാദത്തില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജലീലിന്റെ പിതൃസഹോദര പുത്രന്‍ അദീബ് കെ ടി എന്നയാളെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കേരള സ്റ്റേറ്റ് മൈനോരിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചിരിക്കുകയാണ്.
സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരാണ് നിയമിതനായ ബന്ധു. 29.06.2013ന് ഇറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഈ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഇദ്ദേഹത്തിനില്ല. ബന്ധുവിന് വേണ്ടി അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം, മന്ത്രിയുടെ നിര്‍ദേശപ്രകാരം 18.08.2016ന് മാറ്റി ഇറക്കുകയാണ് ചെയ്തത്. പുതിയ വിജ്ഞാപനം അനുസരിച്ച് അപേക്ഷ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും മന്ത്രി ജയരാജന്റെ ചിറ്റപ്പന്‍ നിയമനം വിവാദമായ സാഹചര്യത്തില്‍ അപേക്ഷകനായിരുന്ന ഇദ്ദേഹം അഭിമുഖത്തില്‍ പങ്കെടുത്തില്ല. 08.10.2018ന് ഇറങ്ങിയ പൊതുഭരണ വകുപ്പിലെ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഈ തസ്തികയിലേക്ക് നിയമനം നടത്താറുള്ളത്. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണു വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുകയും ഇദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരിക്കുന്നത്. ചട്ടം ലംഘിച്ച് ബന്ധുവിന് നിയമനം നല്‍കിയതിലൂടെ മന്ത്രി സത്യപ്രതിജ്ഞലംഘനം നടത്തിയിരിക്കുകയാണെന്ന് ഫിറോസ് ആരോപിച്ചു. നജീബ് കാന്തപുരം പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss