|    Feb 21 Wed, 2018 1:09 pm
FLASH NEWS

ബന്ധുവായ വൃദ്ധയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍

Published : 2nd August 2017 | Posted By: fsq

 

മാന്നാര്‍: ബന്ധുവായ 80കാരിയെ പീഡിപ്പിച്ച കേസില്‍ മാന്നാര്‍ കുട്ടമ്പേരൂര്‍ കാട്ടില്‍ പറമ്പില്‍ വീട്ടില്‍ ശിവാനന്ദന്‍ (54) നെ മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍, എസ്.ഐ.കെ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.പിതാവിന്റെ ഏറ്റവുമടുത്ത ബന്ധുവിന്റെ ഭാര്യയായ വൃദ്ധയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി  കഴിഞ്ഞ 29 ന് രാവിലെ എത്തിയാണ് പീഡനത്തിനിരയാക്കിയത്. ഇതിനു മുന്‍പും പലതവണ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് . ശിവാനന്ദനു ഭാര്യയും മക്കളുമുണ്ട്.ഇവര്‍പിണങ്ങിപ്പോയിരിക്കുകയാണ്. ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കു വിധേയമാക്കിയ ശേഷം ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss