|    Mar 23 Thu, 2017 7:58 am
FLASH NEWS

ബന്ധുനിയമനം: വി മുരളീധരന്‍ മൊഴിനല്‍കി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: ഇ പി ജയരാജന്‍ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് നല്‍കിയ പരാതിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ വിജിലന്‍സിനു മൊഴിനല്‍കി. തിരുവനന്തപുരത്ത് വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാര്‍ മുമ്പാകെയാണു മൊഴിനല്‍കിയത്. മതിയായ യോഗ്യതകളില്ലാതെയാണു ഭാര്യാസഹോദരി പി കെ ശ്രീമതി എംപിയുടെ മകനായ പി കെ സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതെന്ന് മന്ത്രി ഇ പി ജയരാജന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്തുകയല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണു വേണ്ടതെന്ന് മുരളീധരന്‍ മൊഴിനല്‍കി. മന്ത്രിമാര്‍ക്ക് ബാധകമായിട്ടുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങള്‍ പ്രകാരവും ് ഇ പി ജയരാജന്‍ നടത്തിയിട്ടുള്ളത് ശിക്ഷാര്‍ഹമായ കുറ്റമാണ്.നിയമനങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്നും മൊഴിയില്‍ ആവശ്യപ്പെട്ടു.

(Visited 9 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക