|    Sep 20 Wed, 2017 4:07 am
FLASH NEWS

ബന്ധുനിയമനം: യുഡിഎഫ് കാലത്തെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും

Published : 14th October 2016 | Posted By: mi.ptk

oommen-chandy

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങള്‍ അന്വഷിക്കുന്ന വിജിലന്‍സ് സംഘം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളെക്കുറിച്ചും അന്വേഷിക്കും. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.വിജിലന്‍സ് എസ്പി കെ ജയകുമാറിനാണ് അന്വേഷണ ചുമതല. എസ്പിയെ കൂടാതെ ഇപ്പോള്‍ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പതിനാറോളം ബന്ധുനിയമനങ്ങളാണ് നടന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലയുടെയും വിഎസ് ശിവകുമാറിന്റെയും അനൂപ് ജേക്കബിന്റെയും ബന്ധുനിയമനങ്ങല്‍ പരിശോധനക്ക് വിധേയമാകും.
വ്യവസായ മന്ത്രി ഇപി ജയരാന്‍ നടത്തിയ ബന്ധു നിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക