|    Mar 23 Thu, 2017 4:10 pm
FLASH NEWS

ബന്ധുനിയമനം: പ്രതിപക്ഷവും മാധ്യമങ്ങളും തന്നെ വേട്ടയാടിയെന്ന് ഇപി ജയരാജന്‍

Published : 17th October 2016 | Posted By: mi.ptk

ep-jayarajan

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ഇപി ജയരാജന്‍ നിയമസഭയില്‍. രാജ്യത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ രാജ്യത്തിന് അകത്തും പുറത്തും തനിക്ക് ശത്രുക്കളുണ്ടായെന്നും ജയരാജന്‍ പറത്തു. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിച്ചു. വേണമെങ്കില്‍ രക്തം തരാമെന്നും ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. താന്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായ വകുപ്പില്‍ അഴിമതിയും ധൂര്‍ത്തുമായിരുന്നു. വ്യവസായ മേഖല തകര്‍ച്ചയുടെ വക്കിലെത്തിയപ്പോഴാണ് ചുമതല ഏറ്റെടുത്തത്. വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും ജയരാജന്‍ പറഞ്ഞു. അഴിമതി വിരുദ്ധ നിലപാട് പലര്‍ക്കും കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി. സ്വാധീനിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതിനൊന്നും വഴങ്ങാതിരുന്നത് ശത്രുക്കളെയുണ്ടാക്കിയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

(Visited 122 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക