|    Oct 24 Tue, 2017 1:20 pm
FLASH NEWS
Home   >  Kerala   >  

ബന്ധുനിയമനം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

Published : 17th October 2016 | Posted By: mi.ptk

pinarayi-vijayan

തിരുവനന്തപുരം: ബന്ധുനിയമനം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനങ്ങള്‍ വകുപ്പ് മന്ത്രിമാര്‍ അറിഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ജയരാജന്‍ രാജിവച്ചത്. പ്രതിപക്ഷത്തിന് അത് മനസിലാകാന്‍ ബുദ്ധിമുട്ടാണെന്നും യാഥാര്‍ത്ഥ്യം കണ്ടപ്പോള്‍ പ്രതിപക്ഷത്തിന് അമ്പരപ്പുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാറിലെ പലരും കുറ്റക്കാരാണെന്ന് കോടതികള്‍ പറഞ്ഞിരുന്നു. മനഃസാക്ഷിക്ക് മുമ്പില്‍ അവര്‍ കുറ്റക്കാരല്ലെന്നാണ് അന്നത്തെ ഭരണപക്ഷത്തിലെ നേതാക്കള്‍ നിലപാട് സ്വീകരിച്ചത്. പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തെളിവില്ലെന്നും തെളിവുകള്‍ കൊണ്ടുവന്നപ്പോള്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നും പറഞ്ഞു. അങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല ജയരാജന്‍ ചെയ്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം, ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക