|    Dec 10 Mon, 2018 12:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധുനിയമനം: ജലീലിന്റെ നടപടി മന്ത്രിസഭാ തീരുമാനം മറികടന്ന്

Published : 6th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരപുത്രന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോ ള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന സര്‍ക്കാര്‍ തീരുമാനം മറികടന്നായിരുന്നു നിയമനം. അതോടൊപ്പം നിയമനത്തിനായി ദേശീയതലത്തി ല്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനവും ലംഘിച്ചു.
2016 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സില്‍ വിജിലന്‍സ് ക്ലിയറന്‍സ് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. കൂടാതെ ദേശീയതലത്തില്‍ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയായിരിക്കണം നിയമനം നടത്തേണ്ടതെന്നും മന്ത്രിസഭ തീരുമാനിച്ചു.
ഇ പി ജയരാജനു ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് ഒക്ടോബര്‍ 15ന് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവായി ഇറക്കുകയും ചെയ്തിരുന്നു. പിതൃസഹോദരപുത്രനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചപ്പോള്‍ മന്ത്രി കെ ടി ജലീല്‍ ഈ ഉത്തരവ് മറച്ചുവയ്ക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss