|    Feb 23 Fri, 2018 10:04 pm
FLASH NEWS
Home   >  Kerala   >  

ബന്ധുനിയമനം: അഡീഷണല്‍ ചീഫ് സെക്രട്ടറി രാജിക്കത്ത് കൈമാറി

Published : 12th January 2017 | Posted By: mi.ptk

paul-antony

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജി സന്നദ്ധത അറിയിച്ചു. രാജിവെക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് കത്ത് കൈമാറി. ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരണോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടു.
ബന്ധുനിയമന വിവാദത്തില്‍ തന്നെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എഫ്‌ഐആറിന്റെ കോപ്പി കിട്ടിയിട്ടില്ല. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല.സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്-പോള്‍ ആന്റണി പറഞ്ഞു.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് ചൊവ്വാഴ്ച വൈകിട്ട് വ്യവസായ മന്ത്രി എസി മൊയ്തീന് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് തീരുമാനം എടുക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. കേസില്‍ ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.കഴിഞ്ഞദിവസമാണ് പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss