|    Oct 19 Fri, 2018 7:29 pm
FLASH NEWS
Home   >  Kerala   >  

ബന്ധുക്കള്‍ മൊബൈല്‍ മോര്‍ച്ചറിയിലേക്കു മാറ്റിയ വീട്ടമ്മ മരിച്ചു

Published : 6th September 2017 | Posted By: shadina sdna


വണ്ടന്‍മേട്: മരിച്ചെന്നു കരുതി ബന്ധുക്കള്‍ മൊബൈല്‍ മോര്‍ച്ചറിയിലേക്കു മാറ്റിയ വീട്ടമ്മ മരിച്ചു. ഇടുക്കി വണ്ടന്‍മേട് പുതുവല്‍ക്കോളനി രത്‌നവിലാസത്തില്‍ മുനിസ്വാമിയുടെ ഭാര്യ രത്‌നമാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് രത്‌നം കഴിഞ്ഞ മൂന്നുമാസമായി ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തേനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുറച്ചുദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രോഗം കുറയാത്തതിനെ തുടര്‍ന്ന് രത്‌നത്തെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വീട്ടമ്മയെ വണ്ടന്‍മേട്ടിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിനാല്‍ രത്‌നം മരിച്ചെന്ന് കരുതിയ വീട്ടുകാര്‍ മൊബൈല്‍ മോര്‍ച്ചറി വരുത്തി ഇവരെ അതിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മൊബൈല്‍ മോര്‍ച്ചറി ഫ്രീസറിലെ തണുപ്പ് അസഹ്യമായതിനെതുടര്‍ന്ന് വീട്ടമ്മ കണ്ണുതുറക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.  വീട്ടമ്മ കണ്ണുതുറക്കുന്നത് കണ്ട് ഭയന്ന വീട്ടുകാര്‍ വിവരം വണ്ടന്‍മേട് പോലിസില്‍ അറിയിച്ചു. പോലിസെത്തിയാണ് വീട്ടമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss