|    Nov 20 Tue, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ബന്ധുക്കള്‍ ഇന്ത്യക്കാര്‍; ഹരജിക്കാരി എങ്ങനെ പുറത്താവും?’

Published : 22nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രിംകോടതി. ഒരു വീട്ടിലെ മാതാവും പിതാവും അഞ്ച് സഹോദരങ്ങളും യുവതിയുടെ ഭര്‍ത്താവും അടക്കം എല്ലാവരും ഇന്ത്യന്‍ പൗരന്മാരായിരിക്കെ എങ്ങനെയാണ് ഹരജിക്കാരി മാത്രം ‘നിയമ വിരുദ്ധ കുടിയേറ്റക്കാരി’ ആയി എന്നാണ് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരിക്കുന്നത്. എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്തായ സോഫിയാ ഖാതൂന്‍ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രധാനമായു മൂന്ന് ചോദ്യങ്ങളാണ് അസം സര്‍ക്കാരിനോട് ചോദിച്ചത്. ഹരജിക്കാരുടെ അഞ്ച് സഹോദരങ്ങളും ഇന്ത്യക്കാരാണെന്നത് ശരിയാണോ, ഹരജിക്കാരിയുടെ ഭര്‍ത്താവ് ഇന്ത്യന്‍ പൗരനാണെന്നത് ശരിയാണോ, ഹരജിക്കാരുടെ മാതാവും പിതാവും ഇന്ത്യക്കാരാണെന്നത് ശരിയാണോ എന്നി ചോദ്യങ്ങളാണ് ഇന്നലെ ഹരജി പരിഗണിച്ച ബെഞ്ച് അസം സര്‍ക്കാരിനോട് ആരാഞ്ഞിരിക്കുന്നത്. 1971 മാര്‍ച്ച് 25ന് ശേഷം നിയമ വിരുദ്ധമായി ഇന്ത്യയിലേക്ക് കുടിയേറിയ വിദേശിയാണ് സോഫിയാ ഖാതൂന്‍ എന്നാണ് ബര്‍പേട ഫോറീനേഴ്‌സ് ട്രിബ്യൂണല്‍ വിധിച്ചത്. ഇതിനെതിരെയാണ് യുവതി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം യുവതിയുടെ മാതാപിതാക്കളും അഞ്ചു സഹോദരന്‍മാരും ഇന്ത്യന്‍ പൗരന്മാരായി ദേശീയ പൗരത്വ രജിസ്റ്ററില്‍ ഇടം പിടിച്ചിട്ടുമുണ്ട്. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ യുവതി ഗുവാത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ട്രിബ്യൂണല്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി സെപ്തംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss