|    Mar 29 Wed, 2017 12:57 pm
FLASH NEWS

ബന്ധുക്കളെ മുറിക്കുള്ളില്‍ പൂട്ടിയ ശേഷം യുവതികളുടെ കഴുത്തില്‍നിന്ന് മാല കവര്‍ന്നു

Published : 24th May 2016 | Posted By: SMR

കായംകുളം: മരണ വീട്ടിലെത്തിയ ബന്ധുക്കളെ മുറിക്കുള്ളില്‍ പൂട്ടിയ ശേഷം യുവതികളുടെ കഴുത്തില്‍നിന്നും അഞ്ചര പവന്റെ മാല കവര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ചേരാവള്ളി പാണമ്പറമ്പില്‍ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രവീന്ദ്രന്റെ ഭാര്യ സുജാത മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുജാതയുടെ സഹോദരിമാരായ ഗീതയുടെ രണ്ടര പവന്‍മാല, ഗിരിജയുടെ മൂന്നുപവന്‍ താലിമാല എന്നിവയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. അടുക്കള വാതില്‍ തകര്‍ത്തായിരുന്നു മോഷണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ സുന്ദരന്‍, മുരളി എന്നിവരെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം യുവതികളെ ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ഈ പ്രദേശത്ത് പല വീടുകളിലും മോഷണ ശ്രമം നടന്നതായി നാട്ടുകാര്‍ പറഞ്ഞു. രാത്രികാല പോലിസ് പട്രോളിങ് കുറഞ്ഞതാണ് മോഷ്ടാക്കള്‍ സജീവമാവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day