|    Dec 11 Tue, 2018 2:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധുക്കളെത്തിയില്ല; സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു

Published : 28th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍കണ്ടി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരും എത്താത്തതിനാല്‍ ഇന്നലെ രാവിലെ 11.30ഓടെ ജയില്‍ ഉദ്യോഗസ്ഥരാണ് സംസ്‌കരിച്ചത്. കണ്ണൂര്‍ വനിതാ സെന്‍ട്രല്‍ ജയിലില്‍ കശുമാവില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
മൃതദേഹം ഏറ്റെടുക്കാന്‍ ആരെങ്കിലും എത്തുമെന്ന നിഗമനത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും പോലിസ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്നലെയും ആരുമെത്തിയില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചിരുന്നു. ഇതിനാല്‍, നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് ജയില്‍ അധികൃതര്‍ അനാഥ മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് സംസ്‌കരിച്ചത്. ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും പോലിസ് മേധാവിയോട് റിപോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ജയില്‍ വകുപ്പും പോലിസും അന്വേഷണം നടത്തുന്നുണ്ട്. അതിനാല്‍ തന്നെ മൃതദേഹം ദഹിപ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് പുറത്തെടുക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ദഹിപ്പിക്കാതെ സംസ്‌കരിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ അധികൃതര്‍ ഇതിന് അനുമതി നല്‍കിയിരുന്നു. സൗമ്യയെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss