|    Jun 25 Mon, 2018 3:40 pm
Home   >  Kerala   >  

ബന്ധുക്കളായ ബാലികമാരെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

Published : 31st January 2017 | Posted By: Navas Ali kn

EKM_gl_peedanam_police_arrest_appukkuttan_vypin_ekm.jp.._170131205356356
വൈപ്പിന്‍  : ബന്ധുക്കളായ ബാലികമാരെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. അയ്യമ്പിള്ളി വലിയതറ അപ്പുക്കുട്ടന്‍(60)ആണ് അറസ്റ്റിലായത്.    ബന്ധുവിന്റെ മക്കളായ ഒമ്പതും, 11 ഉം വയസുള്ള ബാലികമാരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബാലികമാരുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ എത്തുന്ന പ്രതി 2015 മുതല്‍ ഇവരെ പീഡിപ്പിച്ചു വരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഒമ്പതുകാരിയായ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ  തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചതോടെയാണ് പീഢന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന്  ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ഇവര്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരത്തിന്റെ ചുരളഴിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss