|    Aug 15 Wed, 2018 10:05 pm
FLASH NEWS
Home   >  Kerala   >  

ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാനിരോധനം നീക്കാന്‍ ശ്രമിക്കും

Published : 20th March 2018 | Posted By: G.A.G

തിരുവനന്തപുരം: രാത്രി യാത്രാനിരോധനത്തെ കേരളം ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നും ബന്ദിപ്പൂര്‍ വഴിയുള്ള നിരോധനം നീക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ഇതുവഴിയുള്ള രാത്രി യാത്രയുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി വകുപ്പുകള്‍ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതേതുടര്‍ന്നു പ്രശ്‌നത്തെ ക്കുറിച്ചു പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി ബന്ദിപ്പൂരിലെത്തി ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടി. ഈ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് കേരള സംസ്ഥാന ഗതാഗത സെക്രട്ടറി യാത്രാനിരോധനത്തെ അനുകൂലിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു നിലപാട് ഗതാഗത സെക്രട്ടറി സ്വീകരിച്ചിട്ടില്ല. ഇതിന്റെ മിനിറ്റ്‌സ് കേരളം അംഗീകരിക്കുന്നില്ല. റിപോര്‍ട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss