|    Aug 19 Sun, 2018 6:33 pm
FLASH NEWS
Home   >  National   >  

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കുമാരസ്വാമി

Published : 3rd August 2018 | Posted By: afsal aph

ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. വനത്തിലൂടെ മേല്‍പ്പാലങ്ങള്‍ പണിയുന്നത് പ്രായോഗികമല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. രാത്രി ഗതാഗതം സാധ്യമാക്കാന്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിര്‍ദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കര്‍ണാടകവും ചേര്‍ന്നു വഹിക്കണം. കേന്ദ്ര ഉപരിതല വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇതിനു വിപരീതമാണ് നിലവിലെ തീരുമാനം. വയനാട് മൈസുരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണു ഗതാഗത നിയന്ത്രണം. ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണനയ്ക്കു വരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss