|    Aug 22 Wed, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ദിപ്പൂര്‍ യാത്രാനിരോധനം: കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച തുടരും- മന്ത്രി

Published : 5th August 2018 | Posted By: kasim kzm

കോഴിക്കോട്: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധന വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇനിയും സമവായ സാധ്യതകള്‍ അടഞ്ഞിട്ടില്ല. കേന്ദ്രഗവണ്‍മെന്റിന്റെ ഉപരിതല ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുണ്ട്. അതില്‍ വനം, കടുവ സംരക്ഷണ അതോറിറ്റി അടക്കമുള്ളവയുടെ പ്രതിനിധികളുണ്ട്. ഇവര്‍ ആത്യന്തിക തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
താമരശ്ശേരി ചുരം; ഗതാഗത നിരോധനം താല്‍ക്കാലികമായി നീക്കി
താമരശ്ശേരി: കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതനിരോധനം താല്‍ക്കാലികമായി ഇളവ് ചെയ്തതായി ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 16.200 ടണ്‍ വരെയുള്ള യാത്ര, ചരക്കു വാഹനങ്ങള്‍ക്കും ഗതാഗതത്തിന് അനുമതി നല്‍കി. ഇതോടെ ആറ് ചക്ര ചരക്ക് ലോറികള്‍ക്കും ടൂറിസ്റ്റ് ബസ്സുകള്‍ക്കും ചുരത്തിലൂടെ കടന്നുപോവാം. നിലവില്‍ നിയന്ത്രണവിധേയമായാണ് ഇടിഞ്ഞ ഭാഗത്തൂടെ വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് അമിതമായി വാഹനങ്ങളെത്തി ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ ഇരുഭാഗത്തും ആവശ്യമായ പോലിസിനെ വിന്യസിക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്പി പി ബിജുരാജ് പറഞ്ഞു. ജൂണിലുണ്ടായ കനത്ത മഴയില്‍ ചിപ്പിലിത്തോടിന് സമീപം ചുരം റോഡ് ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ഇടിഞ്ഞ സ്ഥലത്തിന് സമീപത്തൂടെ നിര്‍മിച്ച താല്‍ക്കാലിക ഭാഗത്തൂടെയായിരുന്നു കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തി വിട്ടിരുന്നത്. വയനാട്ടിലേക്കും തിരിച്ചുമുള്ള ചരക്ക് വാഹനങ്ങള്‍ നിലമ്പൂര്‍ നാടുകാണിച്ചുരവും കുറ്റിയാടിച്ചുരവും വഴിയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss