|    Nov 24 Fri, 2017 8:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബന്ദികളാക്കിയ 235 പേരെ താലിബാന്‍ മോചിപ്പിച്ചു

Published : 10th August 2017 | Posted By: fsq

 

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ ഉള്‍ഗ്രാമത്തില്‍നിന്നും ബന്ദികളാക്കിയ 235 പേരെ താലിബാന്‍ മോചിപ്പിച്ചു. മിര്‍സാവലാങ് എന്ന സ്ഥലത്തുവച്ചാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 235 പേരെ താലിബാന്‍ മോചിപ്പിച്ചത്. പ്രാദേശിക നേതാക്കളും പ്രവിശ്യാ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മോചനമെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് സബിഹുല്ലാ അമാനി എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അവര്‍ സുരക്ഷിതരായ സറേപൂല്‍ നഗരത്തിലേക്ക് എത്തിയതായും നൂറോളം പേര്‍ ഇനിയും താലിബാന്റെ ബന്ധനത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പാണ് സൈന്യവുമായി 48 മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സറേപൂല്‍ പ്രവിശ്യയിലെ സയദ് ജില്ല താലിബാന്‍ കീഴടക്കിയത്. സംഘര്‍ഷത്തില്‍ 50ഓളം പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഏതാനും പേര്‍ ബന്ദികളാക്കപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക