|    Oct 15 Mon, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബനാറസ് ഹിന്ദു സര്‍വകലാശാല കാംപസ് ആക്രമണം : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published : 27th September 2017 | Posted By: fsq

 

ലഖ്‌നോ: ബനാറസ് ഹിന്ദു സര്‍വകലാശാല കാംപസില്‍ നടന്ന ആക്രമണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ടു പോലിസുകാരുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ശ്രീകാന്ത് ശര്‍മ അറിയിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ബി എസ് ഡിക്‌സിറ്റിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലറെ കാണാനെത്തിയപ്പോഴാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. പോലിസ് നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ആദിത്യനാഥിനോട് സംഭവത്തില്‍ നേരത്തേ പ്രതികരണം നടത്തണമായിരുന്നുവെന്ന് അറിയിച്ചു. വിദ്യാര്‍ഥികള്‍ വിസി, സര്‍വകലാശാല ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണാധികാരികള്‍ എന്നിവരുമായി ബന്ധമുണ്ടായിരിക്കണമെന്നും ശര്‍മ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ അക്കാദമിക് അന്തരീക്ഷം വികലമാക്കരുതെന്നും അവര്‍ക്ക് രാഷ്ട്രീയം ഞങ്ങളോട് ആവാമെന്നും വിദ്യാര്‍ഥികളോട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഭരണകൂടം കാംപസിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി സിസിടിവി സ്ഥാപിക്കുമെന്നും ശര്‍മ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss