|    Aug 22 Tue, 2017 1:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബധിര യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

Published : 11th July 2016 | Posted By: SMR

തൃപ്രയാര്‍: നാട്ടിക പള്ളം ബീച്ചില്‍ ബധിര, മൂക യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. അയല്‍ വാസിയായ ഉണ്ണിയാരം പുരയ്ക്കല്‍ ബിജു (ബിഹാറി ബിജു 32) വിനെയാണ് ഇന്നലെ വൈകീട്ട് ആറരയോടെ നാട്ടിക ബീച്ചില്‍നിന്ന് അറസ്റ്റ് ചെയ്തത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. നാട്ടിക ബീച്ചില്‍ നാഗദേവത ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. അതേസമയം, പീഡനത്തിനിരയായ യുവതി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക