|    Aug 23 Wed, 2017 5:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബധിര താരങ്ങള്‍ക്ക് അവഗണന; സ്വീകരിക്കാന്‍ ആരുമെത്തിയില്ല

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വലിയ ടൂര്‍ണമെന്റുകളില്‍ വിജയിച്ച് തിരിച്ചെത്തുന്ന കായികതാരങ്ങള്‍ക്ക് വീരോജ്വല സ്വീകരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍  ഡഫ്‌ലിമ്പിക്‌സില്‍  അഞ്ചു മെഡലുകള്‍ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തിയ ഭിന്നശേഷിക്കാരായ ഒരു കൂട്ടം കായികതാരങ്ങള്‍ക്ക് പറയാനുള്ളത് അവഗണനയുടെ കഥയാണ്. ഇതിനെതിരേ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിക്കേണ്ട അവസ്ഥയും താരങ്ങള്‍ക്കുണ്ടായി. തുര്‍ക്കിയിലെ സുസനില്‍ നടന്ന  ഡഫ്‌ലിമ്പിക്‌സില്‍  പങ്കെടുത്ത് ഒരു സ്വര്‍ണമടക്കം അഞ്ചു മെഡലുകളുമായാണ് കഴിഞ്ഞ ദിവസം 46 അംഗസംഘം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ അഭിമാന നേട്ടവുമായെത്തിയ ഇവരെ സ്വീകരിക്കാന്‍ കായിക മന്ത്രാലയത്തിന്റേയൊ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയൊ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരങ്ങള്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആംഗ്യഭാഷയിലായിരുന്നു പ്രതിഷേധം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക