|    Jul 20 Fri, 2018 10:43 am
FLASH NEWS

ബധിര അസോസിയേഷന്റെ 31ാം ജില്ലാ സമ്മേളനം : അന്താരാഷ്ട്ര ബധിര ദിനാഘോഷവും സംഗമവും തലയോലപ്പറമ്പില്‍

Published : 23rd September 2017 | Posted By: fsq

 

വൈക്കം: ജില്ലാ ബധിര അസോസിയേഷന്റെ 31ാം ജില്ലാ സമ്മേളനവും 60ാം അന്താരാഷ്ട്ര ബധിര ദിനാഘോഷവും ബധിരസംഗമം 2017’’ എന്ന പേരില്‍ ഇന്നും നാളെയുമായി തലയോലപ്പറമ്പ് നീര്‍പ്പാറ അസീസി ബധിര വിദ്യാലയത്തി ല്‍ നടക്കും. ബധിരവിവാഹ കൂടിക്കാഴ്ച, ബോധവല്‍കരണ ക്ലാസുകള്‍, സൗജന്യപഠന സഹായ വിതരണം, വിജയികള്‍ക്ക് അവാര്‍ഡ് വിതരണം, വിരമിച്ച അധ്യാപകരെ ആദരിക്കല്‍ എന്നിവയാണ് പരിപാടികള്‍. ഇന്നു രാവിലെ 10ന്് വിവാഹ കൂടിക്കാഴ്ച നടക്കും. നാളെ രാവിലെ 9.30 മുതല്‍ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ തലയോലപ്പറമ്പ് എഎസ്‌ഐ ഷാജഹാന്‍, മദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. ഫെബി ലിയോ മാത്യു എന്നിവര്‍ നയിക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഡിഎഡി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ആന്‍സമ്മ സുഭീഷ്‌കുമാര്‍, ഡോ. മുസ്തഫ, സി ലിനറ്റ്, ഷാജഹാന്‍, സ്മിത മേരി, സന്തോഷ് സി ഇടശ്ശേരി, പി ജെ ജെയിംസ് സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ജനറല്‍ കണ്‍വീനര്‍ കെ എന്‍ രഘുനാഥന്‍, സന്തോഷ് സി ഇടശ്ശേരില്‍, പി ജെ ജെയിംസ്, എന്‍ ആര്‍ സുനില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss