|    Mar 28 Tue, 2017 3:55 am
FLASH NEWS

ബധിരയും മൂകയുമായ ദലിത് യുവതിക്ക് പീഡനം: പോലിസ് മൂടിവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം

Published : 1st July 2016 | Posted By: SMR

പൊന്നാനി: പൊന്നാനിയില്‍ ബധിരയും മൂകയുമായ ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തിനിരയായ അവിവാഹിതയായ യുവതി പ്രസവിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഇത് സംബന്ധമായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊന്നാനി സിഐക്ക് പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് നടപടിയെടുക്കാതെ അലംഭാവം കാണിച്ചതായി ആരോപണമുണ്ട്. യുവതിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയാന്‍ മാസങ്ങള്‍ക്ക് മുമ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു.എന്നാല്‍ ഇതിന്റെ ഫലം ഇനിയും വന്നിട്ടില്ല. പോലിസിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. യുവതിയുടെ അമ്മ ഒരു യുവാവിനെതിരെയാണ് പരാതി നല്‍കിയത്.
എന്നാല്‍, യുവതി മറ്റൊരു ഓട്ടോ െ്രെഡവറെയാണ് ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് രണ്ട് പേരെയും ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കിയത്. ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ശാസ്ത്രീയ രീതിയില്‍ മൊഴിയെടുത്തപ്പോള്‍ പോലീസിന് ലഭിച്ച വിവരം ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നില്‍ അയല്‍വാസിയായ ഓട്ടോ െ്രെഡവര്‍ ആണെന്നാണ് വ്യക്തമായത്. പീഡനക്കാര്യത്തില്‍ കുടുംബം പൊന്നാനി സിഐക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ചില രാഷ്ട്രിയ നേതാക്കന്മാരുടെ ഇടപെടല്‍ മൂലമാണ് ഈ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വൈകാന്‍ ഇടയാക്കിയത്. പീഡനത്തിനിരയായ യുവതി അഞ്ച് മാസം മുന്‍പാണ് പ്രസവിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day