|    Mar 27 Mon, 2017 12:32 am
FLASH NEWS

ബദല്‍ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Published : 23rd September 2016 | Posted By: SMR

സ്‌റ്റോക്ക്‌ഹോം: സിറിയയിലെ വൈറ്റ് ഹെല്‍മെറ്റ്‌സ് സംഘടനയ്ക്ക് ബദല്‍ നൊബേല്‍ എന്നറിയപ്പെടുന്ന ദ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം. സിറിയ സിവില്‍ ഡിഫന്‍സ് എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ഹെല്‍മെറ്റ്‌സിനു പുറമേ റഷ്യന്‍ മനുഷ്യാവകാശപ്രവര്‍ത്തക സ്വറ്റ്‌ലാന ഗന്നുഷ്‌കിന, തുര്‍ക്കി പത്രം ജുഹൂരിയത്ത്, ഈജിപ്ഷ്യന്‍ സ്ത്രീപക്ഷ പ്രവര്‍ത്തക മൊസ്ന്‍ ഹസ്സന്‍ എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി. സ്വീഡനിലെ റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്.
സംഘര്‍ഷമേഖലകളില്‍ നിന്നു സിവിലിയന്‍മാരെ രക്ഷപ്പെടുത്തുന്നതിനുള്ള ആര്‍ജവവും സമര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് വൈറ്റ് ഹെല്‍മെറ്റിനെ പുരസ്‌കാരത്തിനായി പരിഗണിച്ചതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. അഭയാര്‍ഥികള്‍ക്കു നിയമസഹായവും വിദ്യാഭ്യാസവും നല്‍കുന്നതിനുള്ള സിവിക് അസിസ്റ്റന്‍സ് കമ്മിറ്റി സ്ഥാപകയാണ് സ്വറ്റ്‌ലാന ഗന്നുഷ്‌കിന. തുര്‍ക്കിയില്‍ മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ജുഹൂരിയത്തിന് പുരസ്‌കാരം നല്‍കിയത്.
ഈജിപ്തിലെ നസ്‌റ ഫോര്‍ ഫെമിനിസ്റ്റ് സ്റ്റഡീസ് സംഘടനയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് മൊസ്ന്‍ ഹസ്സന്‍ പുരസ്‌കാരത്തിനര്‍ഹയായത്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നസ്‌റ. 7.5 ലക്ഷം ക്രോണറാണ് പുരസ്‌കാരത്തുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക