|    Mar 18 Sun, 2018 1:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബത്ഹയുടെ പ്രതാപം വീണ്ടെടുക്കാന്‍ നടപടി വേണം

Published : 3rd November 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: വിനോദങ്ങള്‍ക്കും ഒത്തുചേരലിനും വേദിയായിരുന്ന ബത്ഹയുടെ പ്രതാപം വീണ്ടെടുക്കാനാവശ്യമായ നടപടികളുണ്ടാവണമെന്ന് സ്വദേശിക ള്‍. സൗദിയിലെ പ്രമുഖ പ്രാദേശിക പത്രമായ അല്‍ ഉക്കാദ് പത്രത്തിലാണ് സ്വദേശി പ്രമുഖര്‍ ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന വാണിജ്യകേന്ദ്രമായ ബത്ഹ മുമ്പ് സ്വദേശികളുടെ പ്രധാന സ്ഥലമായിരുന്നു. ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങള്‍ക്കും സൗദി ഹെഡ് പോസ്റ്റ് ഓഫിസിനും സമീപത്തായി നിലകൊള്ളുന്ന ബത്ഹ തലസ്ഥാന നഗരിയുടെ ഹൃദയഭാഗമാണ്. എന്നാല്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങും ഗതാഗതക്കുരുക്കും അനധികൃത തെരുവോര കച്ചവടവും തിരക്കും ബത്ഹയുടെ പ്രതാപത്തിനു മങ്ങലേല്‍പ്പിച്ചിരിക്കുന്നു.
നടപ്പാതകളിലൂടെയുള്ള യാത്ര വരെ തടസ്സപ്പെടുത്തിയാണ് വിദേശികള്‍ നിയമവിരുദ്ധമായി പച്ചക്കറികളും പഴവര്‍ഗങ്ങളും മറ്റു വസ്തുക്കളും വില്‍ക്കുന്നത്. വെള്ളി, ശനി പോലുള്ള വാരാന്ത്യങ്ങളില്‍ ബത്ഹയിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌കരമായി മാറുന്നു.
പ്രധാന പാതകളിലെ വാഹനഗതാഗതം വരെ തടസ്സപ്പെടുന്ന തരത്തിലുള്ള തെരുവോര കച്ചവടവും അനധികൃത പാര്‍ക്കിങുമാണ് ഇവിടത്തെ പ്രധാന വെല്ലുവിളി. നിയമവിരുദ്ധ വിദേശതൊഴിലാളികളുടെ ആവാസകേന്ദ്രമായി മാറിയ ബത്ഹ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതായി സ്വദേശി പ്രമുഖര്‍ വ്യക്തമാക്കി. ബത്ഹയെ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കല്‍ ദുഷ്‌കരമാണ്. എങ്കിലും മേഖലയെ നിയമവിരുദ്ധ നടപടികളില്‍ നിന്നു ശുദ്ധീകരിക്കാന്‍ സാധിക്കും. ഇവിടത്തെ 70 ശതമാനം കടകളും നിയന്ത്രിക്കുന്നത് വിദേശികളാണെന്ന് പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്യുന്നു.
സ്വദേശികളുടെ പേരിലുള്ളതാണ് കടകളെങ്കിലും പലതും വിദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്. ബലദിയ വിഭാഗവും മറ്റും നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് എത്തുന്നതിനു തൊട്ട് മുമ്പ് നിയമവിരുദ്ധ വഴിയോര കച്ചവടക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതോടെ ഇവര്‍ വീണ്ടും അതേ സ്ഥലങ്ങളില്‍ തന്നെ സ്ഥാനം പിടിക്കു ന്നു. ബത്ഹയ്ക്ക് ഉള്ളില്‍ എത്തിയാല്‍ സൗദി അറേബ്യയ്ക്ക് പുറത്ത് മറ്റ് എവിടെയോ എത്തിപ്പെട്ട പ്രതീതിയാണെന്ന് എന്ന സ്വദേശി പ്രമുഖനായ സാലേഹ് സഅദ് പറയുന്നു.
വിവിധ രാജ്യക്കാരായ വിദേശികളാലും അവരുടെ വാഹനങ്ങളാലും തിങ്ങിനിറഞ്ഞ ബത്ഹയിലേക്ക് സ്വദേശികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രവേശിക്ക ല്‍ ദുസ്സഹമാണ്. ബത്ഹയില്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ്, ബൂഫിയ തുടങ്ങിയ ഭക്ഷണ കേന്ദ്രങ്ങളെയും മറ്റു വ്യാപര സ്ഥാപനങ്ങളംയും വഴിയോര കച്ചവടക്കാരെയും നിയന്ത്രിക്കുന്നത് സൗദി നഗര ഗ്രാമീണ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്ന് സാലേഹ സഅദ് ആവശ്യപ്പെടുന്നു.
സൗദി അറേബ്യയുടെ നിയമം വിദേശികളെ പഠിപ്പിക്കുന്നതിനും അനുസരിപ്പിക്കുന്നതിനും വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സജീവ സാന്നിധ്യം ബത്ഹയില്‍ ഉണ്ടാവണമെന്ന് പ്രാദേശിക പത്രത്തിലൂടെ സ്വദേശികള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss