|    Sep 26 Wed, 2018 9:08 am
FLASH NEWS

ബണ്ട് റോഡ് കൈയേറി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മതില്‍ കെട്ടുന്നതായി പരാതി

Published : 3rd June 2018 | Posted By: kasim kzm

മാള: പുളിപറമ്പ് ഭാഗത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന ബണ്ട് റോഡിന്റെ ഒരു ഭാഗം സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം കയ്യേറി മതില്‍ കെട്ടുന്നതായി പരാതി.
പൊയ്യ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പൂപ്പത്തി കണ്ണന്‍ചിറ മുതല്‍ എലിച്ചിറ വരെ ആറ് കോടിയോളം രൂപ ചിലവിന്‍ കെഎല്‍ഡിസി നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ ബണ്ട് റോഡ്.
പാടശേഖരങ്ങളില്‍ കാര്‍ഷികയന്ത്രങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ബണ്ട് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പുളിപറമ്പിലെ മെയിന്‍ റോഡില്‍ നിന്നും പാടശേഖരങ്ങളിലേയ്ക്ക് കടന്നു പോകുന്നതിന്റെ പ്രവേശന ഭാഗത്തിനു സമീപമാണ് കയ്യേറ്റം നടക്കുന്നത്.
പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനം നിറുത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും സ്വകാര്യ വിദ്യഭ്യാസ സ്ഥാപന ഉടമസ്ഥര്‍ കൂട്ടാക്കിയില്ലെന്ന് പറയുന്നു. പാടശേഖരങ്ങളിലേയ്ക്ക് കോടികള്‍ ചിലവു ചെയ്ത് നിര്‍മ്മിച്ച റോഡ് കയ്യേറാന്‍ ശ്രമിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മേല്‍ നടപടി സ്വീകരിക്കണമെന്നും അവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് റവന്യു വകുപ്പ് അധികതര്‍ സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കളക്ടര്‍ക്കും റവന്യുമന്ത്രിയ്ക്കും പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss