|    Oct 16 Tue, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബണ്ട്വാളില്‍ ഗുണ്ടാസംഘം ഏറ്റുമുട്ടി ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published : 27th September 2017 | Posted By: fsq

 

മംഗളൂരു: മംഗളൂരുവിനടുത്ത ബണ്ട്വാള്‍ പറങ്കിപ്പേട്ടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. കഴിഞ്ഞദിവസം രാത്രി 12ഓടെയാണ് സംഭവം. ബണ്ട്വാള്‍ പറങ്കിപേട്ടയിലെ സിയ(26), ഫയാസ്(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഹമീസ്, മുസ്താഖ് എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ട് പോലിസ് എയ്ഡ് പോസ്റ്റില്‍ അഭയംതേടി. കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ഇന്നോവ കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. 2012ല്‍ അഡ്യാറില്‍ അബ്ദുര്‍റഹ്്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായ ഇജാസിനെ 2014ല്‍ കൊലപ്പെടുത്തിയിരുന്നു. ഇജാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിയ. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലിസ് ബന്തവസ് ഏര്‍പ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss