|    Nov 19 Sun, 2017 2:14 pm
FLASH NEWS
Home   >  National   >  

ബണ്ട്വാളിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: നാലുപേര്‍ കസ്റ്റഡിയില്‍

Published : 13th August 2017 | Posted By: shins

മംഗളൂരു: കര്‍ണാടകയിലെ ബണ്ട്വാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത് മടിവാള (28) വെട്ടേറ്റുമരിച്ചതുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. അതിനിടെ സംഭവത്തില്‍ ഒരാള്‍ കൂടെ പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ശരതിനെ കൊലപ്പെടുത്തിയത് വാടക കൊലയാളികളല്ല, പ്രദേശവാസികളായ ആളുകള്‍ തന്നെയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നിരപരാധികളായ മുസ്‌ലിംകളെയും കുടുംബങ്ങളെയും പോലീസ് വേട്ടയാടുന്നതായി എസ്ഡിപിഐ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 50 ഓളം യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക