|    Aug 20 Sun, 2017 7:10 pm
FLASH NEWS

ബഡ്‌സ് സ്‌കൂളുകള്‍; 18 വയസിന് മുകളില്‍ പ്രായമുള്ളവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും: കലക്്ടര്‍

Published : 3rd November 2016 | Posted By: SMR

കാസര്‍കോട്: ബഡ്‌സ് സ്‌കൂളുകളില്‍ പഠിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ളവരെ കാറ്റഗറികളായി തിരിച്ച് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താലേഖരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബഡ്‌സ് സ്‌കൂളുകളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ ഒരു കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഇത്തരം കേന്ദ്രങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന് ഭിന്നശേഷിക്കാര്‍ ദുരിതത്തിലാവും. എന്നാല്‍ ഇത്തരക്കാരെ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്ന് കലക്്ടര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് തസ്തിക മാറ്റിയിട്ടില്ലെന്നും ഇവിടെ ജൂനിയര്‍ സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാണെന്നും കലക്്ടര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് സെല്‍ പുനസംഘടന നീളുന്നതെന്നും  കലക്്ടര്‍ കെ ജീവന്‍ ബാബു  പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക