|    Jan 17 Wed, 2018 6:58 pm
FLASH NEWS
Home   >  Business   >  

ബജാജ് വി 15 മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കി ആമിര്‍ ഖാന്‍

Published : 5th May 2016 | Posted By: swapna en

bike-4

മുംബൈ:  ഐഎന്‍എസ് വിക്രാന്തിന്റെ ലോഹക്ഷണം കൊണ്ടുണ്ടാക്കിയ ബജാജിന്റെ പുതിയ മോഡല്‍ ബൈക്കായ ബജാജ് വി 15 ആമിര്‍ ഖാന്‍ സ്വന്തമാക്കി.ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ്സിന്റെ അവിശിഷ്ടങ്ങളായ ലോഹകഷ്ണം
കൊണ്ടുണ്ടാക്കിയ ബൈക്കാണിത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയെങ്കിലും ഈ മാസം മുതലാണ് വില്‍പ്പന തുടങ്ങിയത്.

bike-1
1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിച്ച കപ്പലാണ് ഐഎന്‍എസ്.   ഈ ബൈക്ക് ചരിത്രത്തിന്റെ ഭാഗമാണെന്നും ഇതിന് തുലനം ചെയ്യാന്‍ മറ്റൊന്നുമില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
bike-2
പ്രത്യേകതകള്‍:  149.5cc  എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ഡിറ്റിഎസ്-ഐ എന്‍ജിന്‍, കളര്‍ ചേന്‍ജിങ് എല്‍ഇഡി ഫ്യൂല്‍ ഗോജ്, റേര്‍ സീറ്റ്. വില 67,917.

bike-3

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day