|    Jun 18 Mon, 2018 3:31 pm
FLASH NEWS
Home   >  News now   >  

ബജാജിന്റെ വി15 ബൈക്ക് രക്തസാക്ഷി ദിനത്തില്‍ കുതിപ്പ് തുടങ്ങും

Published : 7th March 2016 | Posted By: sdq

bajaj v15 model

ന്യൂഡല്‍ഹി: ബജാജ് ഓട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ ബൈക്കായ ബജാജ് വി15ന്റെ വില്‍പ്പന രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് ആരംഭിക്കും.
സ്വതന്ത്രസമര സേനാനികളായ ഭഗത് സിങ്, സുഖ്‌ദേവ് താപ്പര്‍, ശിവറാം രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ തിന്റെ സ്മരണക്കായി രാജ്യം രക്തസാക്ഷി ദിനമാചരിക്കുമ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ബജാജിന്റെ ഏറ്റവും പുതിയ മോഡലായ വി15 കുതിക്കും.

bajaj-v15
ദേശസ്‌നേഹ വികാരം നിലനിര്‍ത്താനാണ് ബജാജ് ആഗ്രഹിക്കുന്നതെന്നും വി15ലെ വി എന്ന അക്ഷരം ദേശസ്‌നേഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതിനാലാണ് തന്ത്രപ്രധാനമായ തിയ്യതി തെരഞ്ഞെടുത്തതെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.  61,999 രൂപയാണ് ഡല്‍ഹിയില്‍ ഇതിന്റെ എക്‌സ് ഷോറും വില.
ഈയിടെ ഡീകമ്മീഷന്‍ ചെയ്ത് ഐ.എന്‍.എസ് വിക്രന്തില്‍ ഉപയോഗിച്ച ദൃഢമായ ലോഹമാണ് ബൈക്കിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയും വി15നുണ്ട്.

bajaj-v15-ins-vikrant-insignia

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss