|    Jan 18 Wed, 2017 5:07 am
FLASH NEWS

ബജറ്റ് സമഗ്ര വികസനത്തിന് വഴികാട്ടിയാവും: മുഖ്യമന്ത്രി

Published : 10th July 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ സമസ്ത മേഖലകളെയും സമഗ്ര വികസനത്തിലേക്കു നയിക്കുന്ന ദ്രുത സാമ്പത്തികവളര്‍ച്ചയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വഴികാട്ടിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ, എല്‍എന്‍ജി പൈപ്പ്‌ലൈ ന്‍ തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വലിയ പിന്തുണയാണ് പൊതുസമൂഹത്തില്‍നിന്നു ലഭിക്കുന്നത്. നാടിന്റെ കുഴഞ്ഞുമറിഞ്ഞ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭരണസംവിധാനത്തെ ഗ്രസിച്ചിരിക്കുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും പരിഹാരം കണ്ടേ തീരൂ. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി നികുതിവരുമാനം 22 ശതമാനം ഉയര്‍ത്താനുള്ള പരിപാടിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
കേരളത്തിന്റെ വികസനഭൂപടത്തില്‍ സവിശേഷമായ സ്ഥാനമാണ് എറണാകുളത്തിനുള്ളത്. സംസ്ഥാനത്തിന്റെയും ജില്ലയുടെയും വികസനം പരസ്പരപൂരകമാണ്. അതിവേഗം വികസിക്കുന്ന കോസ്‌മോപൊളിറ്റന്‍ നഗരമായ കൊച്ചിയെ കൂടുതല്‍ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. കൊച്ചി മേഖലാ കാന്‍സര്‍ സെന്ററിന് ആവശ്യമായ പണം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. എം കെ സാനു അധ്യക്ഷത വഹിച്ചു.
ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംപിമാരായ പി രാജീവ്, കെ ചന്ദ്രന്‍പിള്ള, മുന്‍ എംഎല്‍എമാരായ സി എം ദിനേശ് മണി, ഗോപി കോട്ടമുറിക്കല്‍, സംവിധായകന്‍ കമല്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, എം സി ജോസഫൈന്‍, കെ എം സുധാകരന്‍, എം എം ലോറന്‍സ് ചടങ്ങില്‍ പങ്കെടുത്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക