|    Sep 25 Mon, 2017 1:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബജറ്റ് വിറ്റവര്‍ ആരോപണം ഉന്നയിക്കുന്നു: ഫ്രാന്‍സിസ് ജോര്‍ജ്

Published : 26th August 2016 | Posted By: SMR

കോട്ടയം: ബജറ്റ് വിറ്റ പാരമ്പര്യമുള്ളവരാണ് മറ്റുള്ളവര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ പാര്‍ട്ടി വിട്ടപ്പോള്‍ പിന്നില്‍ നിന്ന് കുത്തിയെന്നു പറഞ്ഞവര്‍  ഇപ്പോള്‍ എന്താണ് കാണിച്ചത്. യുഡിഎഫ് ബാനറില്‍ നിന്ന് വിജയിച്ചശേഷം ഇപ്പോള്‍ മുന്നണി വിട്ടതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. കേരള കോണ്‍ഗ്രസ്സുകളുടെ യോജിപ്പ് ഫലപ്രദമാവുമെന്ന വിശ്വാസം പാര്‍ട്ടിക്കില്ല. വ്യക്തിപരമായ ലാഭം നോക്കിയുള്ളതും ആത്മാര്‍ഥതയില്ലാത്തതുമായ യോജിപ്പുകള്‍ ഫലം ചെയ്യില്ല. കേരളാ കോണ്‍ഗ്രസ് ബിയുടെ ക്യാംപിലേക്ക് പാര്‍ട്ടി പ്രതിനിധിയെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ കുത്തിയെന്ന് പറയുന്നവര്‍ക്ക് യുഡിഎഫ് വിട്ടതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പിലും അതിനുശേഷവും കൂടെ നിന്നിട്ട് പുറത്തുപോയതിന് കാരണമായി പറയുന്നത് രണ്ടുവര്‍ഷം മുമ്പുള്ള കാരണങ്ങളാണ്.
കെ എം മാണി ഇടതുമുന്നണിയില്‍ എത്തുമെന്ന് കരുതുന്നില്ല. എല്‍ഡിഎഫിലേക്ക് വരുമെന്നത് കേരളാ കോണ്‍ഗ്രസ്സിന്റെ ആഗ്രഹമാണ്. ഇത്തരത്തില്‍ പുകമറ സൃഷ്ടിക്കുകയാണ്. സിപിഎം സഹകരിപ്പിക്കാമെന്ന് പറഞ്ഞതിന്റെ അര്‍ഥം രാഷ്ട്രീയ സഖ്യമല്ല. കേരളാ കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യത്തിന് സാധ്യതയില്ല. കേരളാ കോണ്‍ഗ്രസ് എന്‍ഡിഎ മുന്നണിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളാ കോണ്‍ഗ്രസ്സിനെ അപേക്ഷയില്ലാതെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത് എന്‍ഡിഎ മാത്രമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക