|    Jul 27 Thu, 2017 6:23 pm
FLASH NEWS

ബജറ്റ് വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കും: പി തിലോത്തമന്‍

Published : 10th July 2016 | Posted By: SMR

ആലപ്പുഴ: വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാവാന്‍ പോകുന്ന ബജറ്റാണ് എ ല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
എഐവൈഎഫ്- എഐഎസ്എഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച സി കെ ചന്ദ്രപ്പന്‍ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ പുരോഗതയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പുതിയ നിലപാട് എടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാര്‍ വേണ്ടനടപടി സ്വീകരിക്കും. രക്ഷകര്‍ത്താക്കളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്‍മാന്‍ ബി നസീര്‍ അധ്യക്ഷത വഹിച്ചു. ഇ ഇസഹാക്ക് സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി എസ് എം ഹുസൈന്‍, ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോന്‍, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എം കണ്ണന്‍, സി പി ഐ മണ്ഡലം സെക്രട്ടറി വി എം ഹരിഹരന്‍, കെ എസ് ജയന്‍ സംസാരിച്ചു. ഷെമീറ ഹാരിസ് നന്ദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക