|    Jul 26 Wed, 2017 4:18 am
FLASH NEWS

ബജറ്റ്: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന് അവഗണന

Published : 12th July 2016 | Posted By: SMR

പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയെ ഇത്തവണത്തെ ബജറ്റില്‍ അവഗണിച്ചതായി വ്യാപക പരാതിയുയര്‍ന്നു.
ടൂറിസ്റ്റ് കേന്ദ്രത്തിലെ നിരവധി നവീകരണ പ്രവൃത്തികള്‍ക്കും പുതിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പേരാമ്പ്രയില്‍ ഏറെ കാലത്തിനു ശേഷം മന്ത്രി പദവി ലഭിച്ചതോടെ ടൂറിസ്റ്റ് കേന്ദ്രത്തിന് മുന്തിയ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ജാനകിക്കാട് ഇക്കോടൂറിസം, പെരുവണ്ണാമൂഴി മുതല വളര്‍ത്തു കേന്ദ്രം, കുറ്റിയാടി ഡാം റിസര്‍വോയര്‍, കക്കയം ടൂറിസം, മീന്‍തുള്ളിപ്പാറ ടൂറിസ്റ്റ് കേന്ദ്രം, ചെമ്പനോട്, പൂഴിത്തോട്, വനമേഖല ഉള്‍പ്പെടുന്ന പെരുവണ്ണാമൂഴി ടൂറിസം പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി ഫണ്ട് അനുവദിച്ചിരുന്നു.
എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ യാതൊരു ഫണ്ടും നീക്കിവെക്കാതായതോടെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കടുത്തനിരാശയിലാണ്. ആദ്യമായി പേരാമ്പ്രക്ക് ലഭിച്ച ഡോ. കെ ജി അടിയോടിയുടെ മന്ത്രി പദവിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതികളും വികസനവും മാത്രമാണ് ഇന്നും ടൂറിസം മേഖലയില്‍ പെരുവണ്ണാമൂഴിക്ക് എടുത്തുപറയാനുള്ള നേട്ടങ്ങളുണ്ടായത്.
മലയോരമേഖലയില്‍ നിന്നും എക്കാലത്തേയും മികച്ച വോട്ടാണ് ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചത്. മലയോര ഭാഗത്തെ യാത്രാപ്രശ്‌നവും ടൂറിസം വികസനവും സമഗ്രമായി മനസ്സിലാക്കി ഫണ്ടനുവദിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ ഇനിയും വെച്ചുപുലര്‍ത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക