|    Oct 17 Tue, 2017 8:38 pm
FLASH NEWS
Home   >  Kerala   >  

ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നുവെന്ന് പ്രതിപക്ഷം

Published : 12th February 2016 | Posted By: G.A.G

Niyamasabha-1

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സഭയില്‍ അവതരിപ്പിച്ചത് ചോര്‍ന്ന ബജറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ചോര്‍ന്നുവെന്ന്് പറയുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷം പിന്നീട് അവതരണം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. തുടര്‍ന്ന് സഭയ്ക്കു പുറത്ത് പ്രതിപക്ഷം സത്യാഗ്രഹസമരമാരംഭിച്ചു. മന്ത്രിമാര്‍ കുത്തകകള്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കിയ ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വായിക്കുമ്പോഴേക്കും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക