|    Mar 29 Wed, 2017 4:52 am
FLASH NEWS

ബജറ്റ് ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്തിക്കണം: മോദി

Published : 2nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ കഴിയുന്നത്രയും കര്‍ഷകരെ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരോട് ആവശ്യപ്പെട്ടു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. യോഗത്തി ല്‍ ശിവസേന നേതാക്കള്‍ പങ്കെടുത്തില്ല. യോഗത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നു ശിവസേന എംപിമാര്‍ പറഞ്ഞു.
കാര്‍ഷികരംഗത്തെ വളര്‍ച്ച പരിഹരിക്കുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്നു ധനമന്ത്രി അരു ണ്‍ ജെയ്റ്റ്‌ലി യോഗത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകവിരുദ്ധരാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കാന്‍ ബജറ്റിലൂടെ സാധിക്കണമെന്നാണ് ബിജെപിയുടെയും സഖ്യകക്ഷികളുടെയും കണക്കുകൂട്ടല്‍.ബജറ്റ് കര്‍ഷകാനുകൂല്യവും ഗ്രാമങ്ങള്‍ക്ക് പൊതു ഉപകാരവുമുള്ളതാണെന്നു യോഗത്തി ല്‍ പങ്കെടുത്ത ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day