|    Mar 24 Fri, 2017 1:37 am
FLASH NEWS

ബജറ്റ് അവതരിപ്പിച്ചുമിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 50 ലക്ഷം

Published : 21st March 2017 | Posted By: fsq

 

കടുത്തുരുത്തി: കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കടുത്തുരുത്തി പഞ്ചായത്തിലെ 2017-18 വര്‍ഷത്തെ ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് പിവി സുനില്‍ അറിയിച്ചു.
സിവില്‍ സ്റ്റേഷനു സമീപം ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 25 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തെരുവ് വിളക്കുകള്‍ക്കായി 12 ലക്ഷം, റോഡുകളുടെ നിര്‍മാണം, പുനുരുദ്ധാരണം എന്നിവയ്ക്കായി 1.62 കോടിയും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.
ഉല്‍പ്പാദനമേഖലയില്‍ പാലുഉത്പാദന ബോണസിന് 14 ലക്ഷം രൂപയും മറ്റു കാര്‍ഷിക വികസന, മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 31.50 ലക്ഷവും ബജറ്റിലുണ്ട്. സ്ത്രീ സുരക്ഷ, അനധികൃതമായി മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താന്‍ വിവിധ മേഖലകളില്‍ കാമറകള്‍ സ്ഥാപിക്കല്‍, സംസ്ഥാന മിഷനുമായി ചേര്‍ന്ന് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, വിദ്യാഭ്യാസ മേഖലയുടെ ആധുനിക വത്കരണം എന്നിവയ്ക്കും ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ട്.
കടുത്തുരുത്തിയിലെ മാര്‍ക്കറ്റ് നവീകരണം, കടുത്തുരുത്തി ടൗണില്‍ വൃദ്ധരുടെ വിശ്രമകേന്ദ്രം, ടൗണിലും പരിസരപ്രദേശത്തും സമ്പൂര്‍ണ ശുചിത്വ പദ്ധതി, മാലിന്യ നിവാരണ പദ്ധതികള്‍, മാര്‍ക്കറ്റിലെ പ്ലാന്റിനു സീപം എയ്‌റോബിക് യൂനിറ്റ് എന്നിവ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍ പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക