|    Sep 20 Wed, 2017 9:30 am
Home   >  Kerala   >  

ബജറ്റ് അവതരണം: ഗോതമ്പിനും വെളിച്ചെണ്ണയ്ക്കും വിലകൂടും

Published : 8th July 2016 | Posted By: mi.ptk

wheat-cocunut

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വെളിച്ചെണ്ണയ്ക്കും ഗോതമ്പിനും വിലകൂട്ടി. വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതിയാണ് കൂട്ടിയത്. കൂടാതെ നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍നിന്ന് 27 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
വിലകൂടുന്നവ
•സ്വര്‍ണ്ണം
•വെളിച്ചെണ്ണ
•ചരക്കുവാഹനങ്ങള്‍,ടൂറിസ്റ്റ് ബസ്
•വസ്തു രജിസ്‌ട്രേഷന്‍ ഫീസ്
•പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി
•പായ്ക്കറ്റില്‍ എംആര്‍പി അച്ചടിച്ച ഗോതമ്പ് ഉല്‍പന്നങ്ങള്‍
•ബ്രാന്റഡ് റസ്റ്റോറന്റുകളിലെ പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍
•ബര്‍ഗര്‍,പീത്സ
•ബസുമതി അരി
•ഡിസ്‌പോസിബിള്‍ ഗ്ലാസ്,പ്ലേറ്റ്
•തുണിത്തരങ്ങള്‍
•അലക്ക് സോപ്പ്

•ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള ബസ് യാത്ര നിരക്ക് കൂടും
വിലകുറയുന്നവ
•മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തുകളഞ്ഞു
•ഹോട്ടല്‍ മുറി വാടക

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക