|    Jan 20 Fri, 2017 9:36 pm
FLASH NEWS

ബജറ്റില്‍ 50 കോടി ; മൂരാട് പാലത്തിന് ആശ്വസിക്കാം

Published : 9th July 2016 | Posted By: SMR

വടകര: വര്‍ഷങ്ങളുടെ പഴക്കമുള്ള മൂരാട് പാലത്തിന് ആശ്വസമേകും വിധം സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. നാട്ടുകാരുടെയും യാത്രക്കാരുടെയും മുറവിളിക്ക് ശാപമോക്ഷമായി പുതിയ പാലം നിര്‍മ്മിക്കാനായി ഫണ്ട് വകയിരുത്തി. ഇന്നലെ സംസ്ഥാന ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ബജറ്റ് അവതരണത്തിലാണ് 50 കോടി രൂപ പുതിയ പാലം നിര്‍മ്മിക്കുന്നതിനായി ഫണ്ട് വകയിരുത്തിയത്.
1940ല്‍ ചരക്ക് കൊണ്ടു പോകുന്നതിനായും മറ്റും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമാണ് ഇത്. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞ 40 വര്‍ഷമായിരുന്നു പാലത്തിന്റെ കാലാവധി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ കാലാവധി കഴിഞ്ഞ് 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കാലവാധി കഴിഞ്ഞിട്ടും പുതിയ പാലം നിര്‍മ്മിക്കുന്നിനായി അധികൃതര്‍ മുന്‍കൈയെടുക്കാത്തതിന്റെ പേരില്‍ നാട്ടുകാര്‍ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
അഞ്ച് കൂറ്റന്‍ സ്ലാബുകളിലായാണ് പാലത്തിന്റെ സ്ലാബുകള്‍ ഉറപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ മുകളിലായി ഇരുഭാഗങ്ങളിലും എട്ട് ആര്‍ച്ചുകളുമാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പാലത്തിന്റെ അടിത്തറ ഇളകി കൈവരികള്‍ വിള്ളല്‍ സംഭവിച്ചിരിക്കുകയാണ്. മാത്രമല്ല പാലത്തിന്റെ മുകളിലുള്ള റോഡുകളില്‍ പലയിടങ്ങളിലായി കുഴിയും, വിണ്ടുകളും സംഭവിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാലത്തിന്റെ എല്ലാവിധത്തിലുമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥാപരമായി പണികള്‍ ഒന്നും തന്നെ ഇവിടെ നടക്കാറില്ല. പേരിനുമാത്രം ചെറിയ രീതിയില്‍ റീടാറിംഗ് മാത്രം ചെയ്യുകയാണ് ഇതുവരെ നടന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പത്ത് ടണ്‍ ഭാരം കയറ്റി ആറു ചക്രവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ള പാലത്തിലൂടെ 20ഉം 24ഉം ചക്രമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് ചെറിയ രീതിയിലുള്ള കുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ കാലങ്ങളിലെ വിവിധ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ പല തവണ പുതിയ പാലത്തിന്റെ ആവശ്യകത അറിയിച്ചിട്ടും ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക