|    Jan 25 Wed, 2017 3:12 am
FLASH NEWS

ബജറ്റില്‍ ജില്ലയ്ക്ക് വിവിധ പദ്ധതികള്‍

Published : 9th July 2016 | Posted By: SMR

തൊടുപുഴ: പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ ജില്ലയ്ക്ക് വിവിധ പദ്ധതികള്‍. തൊടുപുഴയ്ക്ക് വ്യവസായ മേഖല, കാന്തല്ലൂരില്‍ അഗ്രോപാര്‍ക്കും മുട്ടത്തു സ്‌പൈസസ് പാര്‍ക്ക് എന്നിവ സ്ഥാപിക്കും. തൊടുപുഴയിലെ വ്യവസായ സോണിനായി 900 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുക. മൊത്തം 900 കോടി രൂപ ചെലവ് വരും. മുട്ടം തുടങ്ങനാട്ടില്‍ സ്‌പൈസസ് പാര്‍ക്ക് സ്ഥാപിക്കും. ഇതു നേരത്തേയുള്ള പദ്ധതിയാണ്. തൊടുപുഴയിലും പീരുമേട്ടിലും റവന്യുടവര്‍ വരും. ഇതിന് മൊത്തം 250 കോടി രൂപ മാറ്റി വയ്ക്കും.
ദ്രോണാചാര്യ കെ പി തോമസ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് പുതിയ കോടതി സമുച്ചയങ്ങള്‍ നിര്‍മിക്കും. ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടത്ത് മിനി സ്‌റ്റേഡിയം – അഞ്ചു കോടി. കാന്തല്ലൂരില്‍ പച്ചക്കറി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ അഗ്രോപാര്‍ക്ക്. പ്ലാന്റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ കോളജുകളായ മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ രണ്ടു വീതം ബിരുദാനന്തര കോഴ്‌സുകള്‍ അനുവദിക്കും. തൊടുപുഴയിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനു അധികസഹായം ലഭ്യമാക്കും. ഇടുക്കിയില്‍ ടൂറിസം വികസനം ലക്ഷ്യമിട്ട് എയര്‍ സ്ട്രിപ്പു സ്ഥാപിക്കും.
ഇടുക്കി മെഡിക്കല്‍ കോളജ് വേണ്ടെന്നു വയ്ക്കുന്നില്ല. പക്ഷേ, അധ്യാപകരുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ച് ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു ബജറ്റില്‍ പറയുന്നു. തൊടുപുഴ മുനിസിപ്പിലാറ്റിക്കുവേണ്ടി കുടിവെള്ള ജലവിഭവ പ്രത്യേക നിക്ഷേപ പദ്ധതി. ജില്ലയില്‍ അക്കാമ്മ ചെറിയാന്റെ പേരില്‍ നവോഥാന സാംസ്‌കാരിക സമുച്ചയം. ഇതിനായി 40 കോടി നീക്കി വച്ചു. നാടകശാല, സിനിമ തിയേറ്റര്‍, സംഗീതശാല, ഗാലറി, പുസ്തകക്കടകള്‍, ചര്‍ച്ചകള്‍ക്കുള്ള സെമിനാര്‍ ഹാളുകള്‍, ശില്‍പികള്‍ക്കുള്ള പണിശാല, നാടക റിഹേഴ്‌സല്‍ സൗകര്യം തുടങ്ങിയവ സാംസ്‌കാരിക സമുച്ചയത്തില്‍ ഉണ്ടാവും.
ഈരാറ്റുപേട്ട- പീരുമേട് റോഡിന് 25 കോടി. തൊടുപുഴ- കാരിക്കോട്, അഞ്ചിരി, ആനക്കയം-കാഞ്ഞാര്‍ റോഡ്- 10കോടി. ഉടുമ്പന്‍ചോല-രാജാക്കാട്-ആനച്ചാല്‍-രണ്ടാം മൈല്‍-ചിത്തിരപുരം റോഡ്- 35 കോടി.പൂപ്പാറ- ബൈസന്‍വാലി-പന്നിയാര്‍കുട്ടി- വെള്ളത്തൂവല്‍-കല്ലാര്‍കുട്ടി റോഡ്- 50 കോടി. മൂലമറ്റം- ആശ്രമം-കപ്പക്കാനം- അമ്പമേട്-കല്ലുമേട്- ഉപ്പുതറ ചപ്പാത്ത്-വണ്ടിപ്പെരിയാര്‍ റോഡ്- 30 കോടി. ശബരിറെയില്‍പ്പാത-50 കോടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക