|    Dec 16 Sat, 2017 1:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബജറ്റിനു പുറത്ത് 50,000 കോടി സമാഹരിക്കും: മുഖ്യമന്ത്രി

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ ബജറ്റിനു പുറത്ത് 50,000 കോടി രൂപ അധികം സമാഹരിക്കുമെന്നും സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് ലൈഫ് എന്ന പേരില്‍ സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ വിലയിരുത്താന്‍ 100 ദിവസം പര്യാപ്തല്ലെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദിശ ഏതാണെന്ന് ഈ ദിവസങ്ങള്‍ വ്യക്തമാക്കി. നാടിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ദീര്‍ഘകാല പദ്ധതികളും ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന അടിയന്തര നടപടികളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വീട് ഇല്ലാത്തവര്‍ക്കെല്ലാം വീട് നല്‍കാന്‍ ആറായിരം ഏക്കര്‍ ഭൂമി വേണം. ആദ്യഘട്ടത്തില്‍ മൂന്നു മേഖലകളിലായി ആറു ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കും. ഒരു സമുച്ചയത്തില്‍ 100 വീടുകള്‍ എന്ന രീതിയിലായിരിക്കും ഇത്. നിശ്ചിത വര്‍ഷത്തിനു ശേഷം സ്വയം ക്രിയവിക്രയത്തിന് അവകാശം നല്‍കുന്ന തരത്തിലായിരിക്കും ഇവ നല്‍കുക. കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സൗകര്യപ്രദമായ ഇടങ്ങള്‍ ഈ ഹൗസിങ് കോംപ്ലക്‌സുകളില്‍ ഒരുക്കും. നവംബര്‍ ഒന്നിനകം എല്ലാ വീടുകളിലും ശുചിമുറി ഉറപ്പാക്കും. 2017 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും.
മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ജനകീയ പ്രസ്ഥാനത്തിന് രൂപം നല്‍കും. ബദല്‍ ഊര്‍ജസ്രോതസ്സിനായി പദ്ധതി ആവിഷ്‌കരിക്കും. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും. ജലസ്രോതസ്സുകള്‍ ശുദ്ധീകരിച്ച് കുടിവെള്ളം ഉറപ്പു വരുത്തും. പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതി വികസിപ്പിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക