|    Jan 20 Fri, 2017 1:29 pm
FLASH NEWS

ബഗ്ദാദ് സ്‌ഫോടനം : മരണം 250 കവിഞ്ഞു; ആഭ്യന്തര മന്ത്രി രാജിവെച്ചു

Published : 6th July 2016 | Posted By: G.A.G

ghabbanബഗ്ദാദ് :ബഗ്ദാദില്‍ കഴിഞ്ഞദിവസമുണ്ടായ  സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇറാഖ് ആഭ്യന്തരമന്ത്രി മുഹമ്മദ് ഗബാന്‍ രാജിപ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയ്ക്കാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയുടെ രാജി സ്വീകരിച്ചതായി റിപോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല ഡെപ്യൂട്ടി മന്ത്രി ഏറ്റെടുത്തു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായാണ് റിപോര്‍ട്ടുകള്‍. ബാഗ്ദാദില്‍ സുരക്ഷാസേനയെ ഏകോപിപ്പിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക