|    May 23 Tue, 2017 6:30 am
FLASH NEWS

ബഗ്ദാദില്‍ സുരക്ഷാ മതില്‍ നിര്‍മിക്കില്ല

Published : 8th February 2016 | Posted By: SMR

ബഗ്ദാദ്: തലസ്ഥാനമായ ബഗ്ദാദിനു ചുറ്റും സുരക്ഷാമതില്‍ നിര്‍മിക്കാനുള്ള പദ്ധതി ഇറാഖി പ്രധാനമന്ത്രി ഹയ്ദര്‍ അല്‍ അബാദി തള്ളി. അദ്ദേഹത്തിന്റെ ഓഫിസാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ബഗ്ദാദിനകത്തെ ഐഎസ് ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയമാണ് മതില്‍നിര്‍മാണ പദ്ധതി ആവിഷ്‌കരിച്ചത്.
മുഴുവന്‍ ഇറാഖികളുടെയും തലസ്ഥാനമാണ് ബഗ്ദാദെന്നും മതില്‍ നിര്‍മിച്ച് ഇതിനെ ഒറ്റപ്പെടുത്താനാവില്ലെന്നു അബാദി വ്യക്തമാക്കി. മതിലിന്റെ നിര്‍മാണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ സഅദ് മആനിനെ ഉദ്ധരിച്ച് കഴിഞ്ഞയാഴ്ച അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ ചെക് പോസ്റ്റുകളുടെ എണ്ണത്തില്‍ കുറവു വരുത്താന്‍ സാധിക്കുമെന്നും വക്താവ് അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day