|    Nov 22 Wed, 2017 12:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഗ്ദാദിയെ വളഞ്ഞെന്ന് ഇറാഖ് സൈന്യം

Published : 2nd November 2016 | Posted By: Navas Ali kn

abubakar

ബഗ്ദാദ്: മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തില്‍ ഇറാഖി സൈന്യം ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ താവളം വളഞ്ഞതായി റിപോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറാഖി സൈന്യം ഐഎസിന്റെ ശക്തികേന്ദ്രത്തിലെത്തുന്നത്. ബഗ്ദാദി ഇവിടെയുള്ളതായി വിവിധയിടങ്ങളില്‍ നിന്നായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രസിഡന്റ് മസ്സൂദ് ബര്‍സാനിയുടെ വക്താവ് ഫുവാദ് ഹുസയ്ന്‍ പറഞ്ഞു. മേഖലയില്‍ ബഗ്ദാദി ഒമ്പത് മാസത്തോളമായി ഒളിച്ചുകഴിയുന്നതായാണ് വിവരം. യുഎസ് ആക്രമണങ്ങളില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ദൗത്യത്തില്‍ ഇതുവരെ 900 ഐഎസ് പ്രവര്‍ത്തകര്‍  കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക