|    Dec 16 Sat, 2017 10:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബഗ്ദാദിയെ വളഞ്ഞതായി ഇറാഖ് സൈന്യം

Published : 3rd November 2016 | Posted By: SMR

ബഗ്ദാദ്: മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തില്‍ ഇറാഖി സൈന്യം ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ താവളം വളഞ്ഞതായി റിപോര്‍ട്ട്.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറാഖി സൈന്യം ഐഎസിന്റെ ശക്തികേന്ദ്രത്തിലെത്തുന്നത്. ബഗ്ദാദി ഇവിടെയുള്ളതായി വിവിധയിടങ്ങളില്‍ നിന്നായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രസിഡന്റ് മസ്ഊദ് ബര്‍സാനിയുടെ വക്താവ് ഫുവാദ് ഹുസയ്ന്‍ പറഞ്ഞു. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ സാധിച്ചാല്‍ ഐഎസിനെ പൂര്‍ണമായും തകര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ബഗ്ദാദി ഒമ്പത് മാസത്തോളമായി ഒളിച്ചുകഴിയുന്നതായാണ് വിവരം. ബഗ്ദാദിയുടെ നിര്‍ദേശം മൗസിലിലും അടുത്തുള്ള നഗരങ്ങളിലും ഐഎസിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിപെന്‍ഡന്റ് ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യത്തിന്റെ പിന്തുണയോടെ മൗസിലില്‍ ഇറാഖി സൈന്യം ലക്ഷ്യത്തോടടുക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.
മുമ്പ് ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. യുഎസ് ആക്രമണങ്ങളില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി പലവട്ടം അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും റിപോര്‍ട്ടുണ്ടായിരുന്നു.
ദൗത്യത്തില്‍ ഇതുവരെ 900 ഐഎസ് പ്രവര്‍ത്തകര്‍  കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു. ബഗ്ദാദി കൊല്ലപ്പെടുകയാണെങ്കില്‍ നേതൃസ്ഥാനത്തേക്ക് ബഗ്ദാദിയുടെ അത്രയും സ്വാധീനമുള്ള ആരും സംഘടനയിലില്ല എന്നത് ഐഎസിന്റെ പതനത്തിലേക്കും നയിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss