|    Jan 21 Sat, 2017 10:09 am
FLASH NEWS

ബഗ്ദാദിയുടെ വാഹനവ്യൂഹം തകര്‍ത്തെന്ന് ഇറാഖ്

Published : 12th October 2015 | Posted By: swapna en

ബഗ്ദാദ്: ഇറാഖ് – സിറിയന്‍ അതിര്‍ത്തിയിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ്. മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വാഹനവ്യൂഹത്തെ വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇറാഖി സുരക്ഷാസേന അവകാശപ്പെട്ടു. ഐ.എസ്. കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിനു കരാബ്ലയിലേക്ക് പോവുന്നതിനിടെയാണ് ബഗ്ദാദിയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തും വ്യോമാക്രമണം നടത്തിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബഗ്ദാദി കൊല്ലപ്പെട്ടുവോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ ഏതാനും നേതാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബഗ്ദാദി ഒരു വാഹനത്തില്‍ രക്ഷപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ബഗ്ദാദിക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടതായും നേരത്തേയും റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇറാഖിലേയും സിറിയയിലേയും പ്രദേശങ്ങള്‍ ഐ.എസ് നിയന്ത്രണത്തിലാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക